
ചുവന്ന രക്തകോശങ്ങളുടെ എണ്ണമോ അല്ലെങ്കിൽ അവയുടെ ഓക്സിജൻ വഹിക്കാനുള്ള ത്രാണിയോ ശരീരത്തിന്റെ ആരോഗ്യകരമായ പ്രവർത്തനത്തിനുവേണ്ട അളവിനെക്കാൾ കുറഞ്ഞിരിക്കുന്ന അവസ്ഥയ്ക്കാണ് അനീമിയ എന്നു പറയുന്നത്. രക്തത്തിൽ ഹീമോഗ്ളോബിന്റെ അവസ്ഥയാണ് ഇത്.
കാരണങ്ങൾ
 രക്തത്തിന് ചുവപ്പ് നിറം നൽകുന്ന വസ്തുവായ ഹീമോഗ്ളോബിന്റെയും ചുവന്ന രക്തകോശങ്ങളുടെയും ഉത്പാദനത്തിലുണ്ടാകുന്ന കുറവ്.
 ദഹനേന്ദ്രിയ വ്യവസ്ഥയുടെ പ്രവർത്തനത്തിലുണ്ടാകുന്ന വ്യതിയാനം.
 കുട്ടികൾക്കുണ്ടാകുന്ന വിര, കൃമി ബാധ.
 ഏതെങ്കിലും രീതിയിലുണ്ടാകുന്ന രക്തനഷ്ടം.
 ശരീരത്തിൽ വൈറ്റമിൻ ബി 12, അയൺ തുടങ്ങിയവയുടെ അപര്യാപ്തത.
 ആർത്തവരക്തത്തിന്റെ ക്രമാതീതമായ ബഹിർഗമനം.
 കുടൽവ്രണം, കരൾരോഗം, കാൻസർ തുടങ്ങിയ രോഗങ്ങൾ.
 മദ്യപാനശീലം കൊണ്ടുണ്ടാകുന്ന രോഗങ്ങൾ.
ലക്ഷണങ്ങൾ
 തളർച്ച.
 പൊതുവായ ക്ഷീണം, ശക്തിക്കുറവ്.
 നാഡിമിടിപ്പിലുള്ള വ്യതിയാനം.
 വീർത്ത മുഖം, ശ്വാസം മുട്ട്, തലവേദന.
പ്രതിരോധം
 ഇലക്കറികൾ, പച്ചക്കറികൾ, പഴങ്ങൾ, പഴച്ചാറുകൾ, പാൽ, പാലുത്പന്നങ്ങൾ എന്നിവയ്ക്ക് ആഹാരത്തിൽ മുഖ്യസ്ഥാനം നൽകുക.
 മദ്യപാനവും പുകവലിയും ഉപേക്ഷിക്കുക.
 ജങ്ക് ഫുഡ് ഉപയോഗിക്കാതിരിക്കുക.
ചികിത്സ
പഥ്യാഹാരക്രമം പാലിച്ചുള്ള ചികിത്സയാണ് പ്രധാനം. അയണും, വൈറ്റമിനുകളുമടങ്ങിയ ഭക്ഷണക്രമം പാലിക്കുക. വാഴപ്പഴം, ആപ്പിൾ, ഓറഞ്ച്, മാതളനാരങ്ങ, ഈത്തപ്പഴം തുടങ്ങിയവ ധാരാളം കഴിക്കുക. ഇലക്കറികൾ, ബീറ്റ് റൂട്ട്, കാരറ്റ് തുടങ്ങിയവയ്ക്കും പാലിനും പാൽ ഉത്പന്നങ്ങൾക്കും മുഖ്യസ്ഥാനം നൽകണം. ശർക്കര, കരുപ്പെട്ടി, തേൻ എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്തണം.
ശരീരത്തിന് ഭക്ഷണത്തിലൂടെ ലഭിക്കുന്ന ഊർജ്ജമാണ് ആരോഗ്യത്തിന്റെ അടിസ്ഥാനം. അതുകൊണ്ടു തന്നെ ഭക്ഷണം പോഷകമൂല്യം ഉള്ളതായിരിക്കണം. ധാതുലവണമായ അയണിന്റെ അളവ് ഭക്ഷണത്തിൽ കുറവാണെങ്കിൽ ബുദ്ധിവിളർച്ചയ്ക്ക് സാദ്ധ്യതയുണ്ട്. അയണിന്റെ അളവ് ഗണ്യമായി കുറയുന്നതിലൂടെയുള്ള രക്തത്തിലെ ഹീമോഗ്ളോബിന്റെ കുറവ് പരിഹരിക്കാൻ ഔഷധമായ അയൺ ഗുളികകൾ ഫാർമസികളിൽ ലഭ്യമാണ്. ഡോക്ടറുടെ നിർദ്ദേശപ്രകാരവും ഫാർമസിസ്റ്റിന്റെ ഉപദേശപ്രകാരവും അവ കഴിക്കാവുന്നതാണ്.
ഹീമോഗ്ളോബിൻ
ശരാശരി അളവ്
പുരുഷന്മാർ 13- 17 gm /dl
സ്‌ത്രീകൾ 12- 14 gm /dl
കെ.കെ. അജയലാൽ നാടാർ
ഫാർമസിസ്റ്റ്
കമ്മ്യൂണിറ്റി ഫാർമസി സർവീസ്
മെഡിക്കൽ കോളേജ്
തിരുവനന്തപുരം
ഫോൺ: 9961132266.