police

വെഞ്ഞാറമൂട് : വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ പുതുതായി നിർമ്മിച്ച തിരുവനന്തപുരം ജില്ല റൂറൽ പൊലീസ് കൺട്രോൾ റൂം ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കുന്നു. സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ഡി.കെ. മുരളി എം.എൽ.എ അദ്ധ്യക്ഷനായിരുന്നു. നെല്ലനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീനാ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം ഷീലാകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗം അരുണ സി. ബാലൻ, വാർഡ് അംഗം ഹസി സോമൻ, സംസ്ഥാന പൊലീസ്‌ മേധാവി ലോകനാഥ് ബഹ്റ, ജില്ലാ പൊലീസ് മേധാവി പി.കെ. മധു, ആറ്റിങ്ങൽ ഡിവൈ.എസ്.പി. ഗോപകുമാർ, വെഞ്ഞാറമൂട് പൊലീസ് ഇൻസ്പെക്ടർ ആർ. രതീഷ്, സബ്ബ് ഇൻസ്പക്ടർ സുജിത് ജി. നായർ, ജനമൈത്രി പൊലീസ്‌ കോഓർഡിനേറ്റർ ഷെറീർ വെഞ്ഞാറമൂട്‌ തുടങ്ങിയവർ പങ്കെടുത്തു.