
നാഗർകോവിൽ: രണ്ടേകാൽ കിലോ കഞ്ചാവുമായി യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. കപ്പിയര, കുഴിക്കോട്, പനവിളാകം സ്വദേശി സെൽവരാജിന്റെ മകൻ ബെൽബിൻ രാജ് (24) ആണ് പിടിയിലായത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. ഏട്ടണിയിൽ കഞ്ചാവ് വിൽക്കുന്നതായി കുളച്ചൽ എ.എസ്.പി വിശ്വേഷ് ശാസ്ത്രിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് കരിങ്കൽ എസ്.ഐ മോഹന അയ്യറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ വാഹന പരിശോധന നടത്തിയപ്പോഴാണ് പ്രതി കഞ്ചാവുമായി പിടിയിലാവുന്നത്. പ്രതിയുടെ വീട്ടിൽ പരിശോധന നടത്തിയപ്പോൾ, കഞ്ചാവ് കൃഷി ചെയ്തുവന്നതായി അറിയാനായി. പ്രതി കേരളത്തിലെ പല സ്ഥലങ്ങളിൽ കഞ്ചാവ് കച്ചവടം നടത്തി വന്നതായും അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞു.