
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രൻ. സീറ്റ് കിട്ടാൻ വേണ്ടിയാണ് പി.എസ്.സി സമരപ്പന്തലിലേക്ക് വന്നതെന്ന് ചിലർ പറയുന്നുണ്ട്. എന്നാൽ മത്സരിക്കാനില്ലെന്ന് മാസങ്ങൾക്ക് മുമ്പേ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങളെ അറിയിച്ചതാണെന്ന് ശോഭാ സുരേന്ദ്രൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഏത് മണ്ഡലത്തിലാണ് മത്സരിക്കുന്നതെന്നും എവിടെ മത്സരിക്കാനാണ് താത്പര്യമെന്നും സൂചിപ്പിക്കുന്ന അഭ്യൂഹങ്ങൾക്ക് അടിസ്ഥാനമില്ലെന്നും അവർ വ്യക്തമാക്കി.
എൽ.ജി.എസ് റാങ്ക് ഹോൾഡേഴ്സിന്റെ സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് ബുധനാഴ്ച മുതൽ ശോഭാസുരേന്ദ്രൻ അവർക്കൊപ്പം 48 മണിക്കൂർ സെക്രട്ടേറിയറ്റിന് മുന്നിൽ ചെലവഴിച്ചിരുന്നു.