
അടിമാലി. ആനക്കൊമ്പു വില്പനിക്കയിടെ മൂന്നു പേർ പിടിയിലായി.സംഭവുമായി ബന്ധപ്പെട്ട് വാളറ സ്വദേശികളായ മൂന്നു പേരേയും ഓട്ടോ റിക്ഷയും വനപാലകർ കസ്റ്റഡിയിൽ എടുത്തു.വാളറ ,തൊട്ടിയാർ ഡാം സൈറ്റ് വെള്ളിലാങ്കൽ സനോജ് തങ്കച്ചൻ(32),ദേവിയാർ കോളനി പൊട്ടയ്ക്കൽ സുനിൽ കുഞ്ഞുഞ്ഞ് (43),വാളറ കളമാംകുഴി കൂടി ബിജു ചിന്നൻ(40) എന്നിവരാണ് പിടിയിലായത്.ഇന്നലെ രാവിലെ ഫോറസ്റ്റ് ഇന്റലിജൻസ് വിവരം ലഭിച്ചതിനെ തുടർന്ന് നടന്ന പരിശോധനയിലാണ് ആനക്കൊമ്പ് പിടികൂടിയത്. കച്ചവടക്കാരുടെ വേഷത്തിൽ എത്തിയ വനപാലകർ ഇവരെ സമീപിക്കുകയായിരുന്നു. തുടർന്ന് രഹസ്യ കേന്ദ്രത്തിൽ സൂക്ഷിച്ചിരുന്ന ആനക്കൊമ്പുകൾ ഓട്ടോറിക്ഷയിൽ വാളറ തൊട്ടിയാർ പദ്ധതിക്ക് സമീപം എത്തിക്കുകയായിരുന്നു. വിലപേശൽ നടത്തുന്നതിനിടയിൽ ഫോറസ്റ്റ് റേഞ്ച് ഓഫിസർ ജോജി ജോണിന്റെയും കോതമംഗലം ഫ്ളൈംഗ്സ്ക്വാഡിന്റെയും നേതൃത്വത്തിൽ സംഘം പ്രതികളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.മൂന്നു പ്രതികളാണ് നിലവിൽ വനപാലകരുടെ പിടിയിലുള്ളത്.ആനവേട്ടയുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികളെ പിടികൂടാനുണ്ട്