general

ബാലരാമപുരം:പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സർക്കാർ അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ച് റസൽപ്പുരം യു.പി.എസിൽ നിർമ്മിക്കുന്ന ബഹുനിലമന്ദിരത്തിന്റെ നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു.സ്കൂളിൽ ചേർന്ന ഉദ്ഘാടന സമ്മേളനും ശിലാഫലകം അനാച്ഛാദനവും അഡ്വ.ഐ.ബി.സതീഷ് എം.എൽ.എ നിർവഹിച്ചു.മാറനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എ.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഡീനാകുമാരി,​ ബ്ലോക്ക് മെമ്പർ രജിത് ബാലകൃഷ്ണൻ,​ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ വി.ആന്റോവർഗ്ഗീസ്,​ എസ്.പ്രേമവല്ലി,​എ.ആർ സുധീർഖാൻ,​ വാർഡ് മെമ്പർ വേട്ടമംഗലം മണികണ്ഠൻ,​ കാട്ടാക്കട ബി.പി.സി എൻ.ശ്രീകുമാർ,​ ഹെഡ്മിസ്ട്രസ് ഗീതാകുമാരി,​ സ്കൂൾ വികസനസമിതി രക്ഷാധികാരി ഏറത്ത് സന്തോഷ് എന്നിവർ സംസാരിച്ചു. അദ്ധ്യാപകൻ ഷിബു സ്വാഗതവും സുദർശനൻ ജി.എ നന്ദിയും പറഞ്ഞു.