chennithala

തിരുവനന്തപുരം: പിണറായി സർക്കാരിന്റെ അനധികൃത പിൻവാതിൽ നിയമനങ്ങൾക്കെതിരെ സെക്രട്ടറിയേറ്റ് മാർച്ച് നടത്തിയ കെ.എസ്.യു വിദ്യാർത്ഥികളെ ക്രൂരമായി തല്ലിച്ചതച്ച പൊലീസ് നടപടി പ്രതിഷേധാർഹമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസ്താവിച്ചു. വിദ്യാർത്ഥികളുടെ സമരത്തെ ചോരയിൽ മുക്കിക്കൊല്ലാനുള്ള പിണറായിസർക്കാരിന്റെ നീക്കം തീ കൊണ്ടുള്ള കളിയാണ്.
സ്വന്തക്കാരെയും പാർട്ടിക്കാരെയും സർക്കാർജോലിയിൽ പിൻവാതിലിലൂടെ തിരുകിക്കയറ്റുകയും പി.എസ്.സി പരീക്ഷയെഴുതി റാങ്ക്‌ലിസ്റ്റിൽ കയറിയവരെ വഴിയാധാരമാക്കുകയും ചെയ്യുന്ന പിണറായി സർക്കാരിന്റെ നടപടിക്കെതിരെ കേരളമെങ്ങും യുവജനരോഷം തിളയ്ക്കുകയാണ്. പെൺകുട്ടികളടക്കമുള്ള വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിച്ച പൊലീസുദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

പെ​ൺ​കു​ട്ടി​ക​ളെ​ ​ആ​ക്ര​മി​ച്ച​ത് ​നെ​യിം
പ്ലേ​റ്റി​ല്ലാ​ത്ത​ ​പൊ​ലീ​സു​കാ​ർ​:​ ​ഷാ​ഫി

തി​രു​വ​ന​ന്ത​പു​രം​:​ ​അ​ധി​കാ​ര​ത്തി​ന്റെ​ ​അ​ഹ​ങ്കാ​രം​ ​വ​ച്ച് ​സ​മ​ര​ങ്ങ​ളെ​ ​അ​ടി​ച്ചൊ​തു​ക്കാ​നാ​ണ് ​പി​ണ​റാ​യി​ ​സ​ർ​ക്കാ​രി​ന്റെ​ ​നീ​ക്ക​മെ​ങ്കി​ൽ​ ​സം​സ്ഥാ​ന​ത​ല​ത്തി​ൽ​ ​സ​മ​രം​ ​വ്യാ​പി​പ്പി​ക്കു​മെ​ന്ന് ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​ഷാ​ഫി​ ​പ​റ​മ്പി​ൽ​ ​എം.​എ​ൽ.​എ​ ​പ​റ​ഞ്ഞു.
സെ​ക്ര​ട്ടേ​റി​യ​റ്രി​ന് ​മു​ന്നി​ൽ​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​നേ​താ​ക്ക​ൽ​ ​നി​രാ​ഹ​ര​ ​സ​മ​രം​ ​ന​ട​ത്തു​ന്ന​ ​പ​ന്ത​ലി​ന്റെ​ ​മു​ന്നി​ലാ​ണ് ​ഇ​ന്ന​ലെ​ ​പെ​ൺ​കു​ട്ടി​ക​ൾ​ ​അ​ട​ക്ക​മു​ള്ള​ ​കെ.​എ​സ്.​യു​ ​പ്ര​വ​ർ​ത്ത​ക​രെ​ ​പൊ​ലീ​സ് ​ക്രൂ​ര​മാ​യി​ ​മ​ർ​ദ്ദി​ച്ച​ത്.​പെ​ൺ​കു​ട്ടി​ക​ൾ​ക്ക് ​നേ​രെ​ ​പു​രു​ഷ​ ​പൊ​ലീ​സാ​ണ് ​നി​ർ​ദ്ദ​യം​ ​ലാ​ത്തി​യ​ടി​ ​ന​ട​ത്തി​യ​ത്.​ ​പ​ല​ ​വ​നി​താ​ ​പ്ര​വ​ർ​ത്ത​ക​ർ​ക്കും​ ​ത​ല​യ്ക്ക് ​അ​ട​ക്കം​ ​പ​രി​ക്കേ​റ്റു.​ ​നെ​യിം​ ​പ്ളേ​റ്റു​പോ​ലും​ ​ധ​രി​ക്കാ​ത്ത​ ​പൊ​ലീ​സു​കാ​രാ​ണ് ​പെ​ൺ​കു​ട്ടി​ക​ൾ​ക്ക് ​നേ​രെ​ ​ആ​ക്ര​മ​ണ​വും​ ​അ​സ​ഭ്യ​വ​ർ​ഷ​വും​ ​ന​ട​ത്തി​യ​ത്.
ലാ​സ്റ്റ് ​ഗ്രേ​ഡ് ​റാ​ങ്ക് ​ഹോ​ൾ​ഡേ​ഴ്സി​ന്റെ​ ​സ​മ​ര​ത്തി​ന് ​പി​ന്തു​ണ​ ​ന​ൽ​കി​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​തു​ട​ങ്ങി​യ​ ​നി​രാ​ഹാ​ര​ ​സ​മ​രം​ ​നാ​ല് ​ദി​വ​സം​ ​പി​ന്നി​ട്ടു.​ ​സ​മ​ര​ക്കാ​രു​മാ​യി​ ​ച​ർ​ച്ച​യ്ക്ക് ​ഒ​രു​ ​മ​ന്ത്രി​യെ​പ്പോ​ലും​ ​നി​യോ​ഗി​ച്ചി​ല്ല.​ ​സ​മ​ര​ങ്ങ​ളോ​ട് ​ഈ​ ​സ​ർ​ക്കാ​രി​ന് ​അ​സ​ഹി​ഷ്ണു​ത​യാ​ണെ​ന്നും​ ​ഷാ​ഫി​ ​ആ​രോ​പി​ച്ചു.

ചെ​ന്നി​ത്ത​ല​യു​ടെ​ ​യാ​ത്ര​യ്ക്ക് ​ചോ​ര​ ​കൊ​ണ്ട്
നി​റം​ ​പ​ക​രാൻശ്ര​മം​:​ ​എ.​എ.​റ​ഹിം

ക​ണ്ണൂ​ർ​:​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​യു​ടെ​ ​യാ​ത്ര​യ്ക്ക് ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളു​ടെ​ ​ചോ​ര​കൊ​ണ്ട് ​നി​റം​ ​പ​ക​രാ​നാ​ണ് ​കോ​ൺ​ഗ്ര​സ് ​ശ്ര​മി​ക്കു​ന്ന​തെ​ന്ന് ​ഡി.​വൈ.​എ​ഫ്.​ഐ​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​എ.​എ.​ ​റ​ഹിം​ ​പ​റ​ഞ്ഞു.​ ​ഇ​തി​നാ​യി​ ​സം​സ്ഥാ​ന​ത്ത് ​നി​ന്നു​ള്ള​ ​ക്രി​മി​ന​ലു​ക​ളെ​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​ത​മ്പ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.​ ​ഇ​തി​ന് ​കാ​ർ​മ്മി​ക​ത്വം​ ​വ​ഹി​ക്കു​ന്ന​ത് ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​മു​ല്ല​പ്പ​ള്ളി​ ​രാ​മ​ച​ന്ദ്ര​നാ​ണ്.​ ​എ​ൽ.​ഡി.​സി​ ​റാ​ങ്ക് ​ഹോ​ൾ​ഡേ​ഴ്സ് ​സ​മാ​ധാ​ന​പ​ര​മാ​യി​ ​ന​ട​ത്തു​ന്ന​ ​സ​മ​ര​ത്തെ​ ​ചോ​ര​യി​ൽ​മു​ക്കാ​നും​ ​അ​ക്ര​മാ​സ​ക്ത​മാ​ക്കാ​നു​മു​ള്ള​ ​ഗൂ​ഢാ​ലോ​ച​ന​യാ​ണ് ​യൂ​ത്ത് ​കോ​ൺ​ഗ്ര​സി​നെ​ ​ഉ​പ​യോ​ഗി​ച്ച് ​കോ​ൺ​ഗ്ര​സ് ​ന​ട​ത്തു​ന്ന​ത്.
സ​മ​രം​ ​അ​ക്ര​മാ​സ​ക്ത​മാ​കാ​തി​രി​ക്കാ​ൻ​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ ​ജാ​ഗ്ര​ത​ ​പു​ല​ർ​ത്ത​ണം.​ ​ജ​നാ​ധി​പ​ത്യ​പ​ര​മാ​യി​ ​സ​മ​രം​ ​തീ​രാ​ൻ​ ​പാ​ടി​ല്ലെ​ന്ന​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​ദു​ഷ്ട​ലാ​ക്കി​ൽ​ ​വീ​ണു​പോ​ക​രു​ത്.​ ​മു​ന്ന​റി​യി​പ്പി​ല്ലാ​തെ​ ​സ​മ​രം​ ​തു​ട​ങ്ങി​യ​ ​കോ​ൺ​ഗ്ര​സ് ​എം.​എ​ൽ.​എ​മാ​ർ​ക്ക് ​ത​ല​യൂ​രി​ ​വ​രാ​ൻ​ ​ക​ഴി​യു​ന്നി​ല്ല.​ ​അ​വ​ർ​ക്ക് ​ര​ക്ഷ​പ്പെ​ടാ​നാ​ണ് ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളു​ടെ​ ​സ​മ​ര​ത്തി​ൽ​ ​നു​ഴ​ഞ്ഞു​ക​യ​റി​ ​ക​ലാ​പ​മു​ണ്ടാ​ക്കാ​ൻ​ ​ശ്ര​മി​ക്കു​ന്ന​ത്.​ ​നി​യ​മ​സ​ഭ​ ​തി​ര​ഞ്ഞെ​ടു​പ്പി​നു​ള്ള​ ​രാ​ഷ്ട്രീ​യ​ക്ക​ളി​യി​ലാ​ണ് ​കോ​ൺ​ഗ്ര​സെ​ന്നും​ ​റ​ഷീ​ദ് ​പ​റ​ഞ്ഞു.