pin

തിരുവനന്തപുരം: കെ.എസ്.യു സമരത്തിലെ അക്രമങ്ങൾ ആസൂത്രിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.സാമൂഹ്യവിരുദ്ധ രീതിയിലേക്ക് സമരം വഴിമാറുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സമരക്കാർ എന്തിനാണ് പൊലീസിനെ ആക്രമിച്ചത്.ചില ദുഷ്ട മനസുകളുടെ ഗൂഢാലോചനയാണ് ഇതിന് പിന്നിൽ. സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ജനങ്ങളിൽ എത്താതിരിക്കാൻ ആസൂത്രിതമായ ശ്രമങ്ങൾ നടക്കുന്നുണ്ട്.

മുൻകൂട്ടി നിശ്ചയിച്ചതുപോലെയാണ് പൊലീസിനെ ആക്രമിച്ചത്.ഡ്യൂട്ടിക്ക് നിയോഗിച്ചവരെ വളഞ്ഞിട്ട് തല്ലി. അവർ എന്തു തെറ്റു ചെയ്തു.വളഞ്ഞിട്ടു തല്ലുമ്പോൾ പൊലീസും സ്വാഭാവികമായി പ്രതികരിച്ചു. അത് കൂടുതൽ പ്രശ്നത്തിലേക്ക് എത്തുമെന്ന് അവർ കരുതിയെങ്കിലും പൊലീസ് അസാധാരണ ആത്മസംയമനമാണ് കാട്ടിയതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ക്ക് ​പി​ന്തു​ണ​യു​മാ​യി​ ​സ​ന്തോ​ഷ് ​പ​ണ്ഡി​റ്റും

തി​രു​വ​ന​ന്ത​പു​രം​:​ ​സെ​ക്ര​ട്ടേ​റി​യ​റ്റി​ന് ​മു​ന്നി​ൽ​ ​സ​മ​രം​ ​ന​ട​ത്തു​ന്ന​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളോ​ട് ​അ​നു​ഭാ​വം​ ​പ്ര​ക​ടി​പ്പി​ച്ച് ​ച​ല​ച്ചി​ത്ര​ ​സം​വി​ധാ​യ​ക​നും​ ​ന​ട​നു​മാ​യ​ ​സ​ന്തോ​ഷ് ​പ​ണ്ഡി​റ്റും​ ​എ​ത്തി.​ ​ഏ​താ​നും​ ​നി​മി​ഷ​ങ്ങ​ൾ​ ​എ​ൽ.​ജി.​എ​സ് ​റാ​ങ്ക്ഹോ​ൾ​ഡേ​ഴ്സി​നൊ​പ്പം​ ​ചെ​ല​വ​ഴി​ച്ച​ ​ശേ​ഷ​മാ​ണ് ​പ​ണ്ഡി​റ്റ് ​മ​ട​ങ്ങി​യ​ത്.​ ​സ​മ​ര​നേ​താ​ക്ക​ളു​മാ​യും​ ​കൂ​ടി​ക്കാ​ഴ്ച​ ​ന​ട​ത്തി.
തൊ​ട്ട​പ്പു​റ​ത്ത് ​സ​മ​രം​ ​ന​ട​ത്തു​ന്ന​ ​സി​വി​ൽ​ ​പൊ​ലീ​സ് ​ഓ​ഫീ​സേ​ഴ്സ് ​റാ​ങ്ക് ​ഹോ​ൾ​ഡേ​ഴ​സി​നെ​യും​ ​പ​ണ്ഡി​റ്റ് ​സ​ന്ദ​ർ​ശി​ച്ച് ​അ​നു​ഭാ​വം​ ​പ്ര​ക​ടി​പ്പി​ച്ചു.