
പത്തനംതിട്ട: മുസ്ളീലീഗ് പത്തനംതിട്ട ജില്ലാ മുൻ ജനറൽ സെക്രട്ടറി പേട്ട ഷിഹാബ് മൻസിലിൽ ഹാജി സി.ഒ. മുഹമ്മദ് ഹനീഫ (78) നിര്യാതനായി. കബറടക്കം നടത്തി. നഗരത്തിലെ പ്രമുഖ വ്യാപാരിയായിരുന്നു. കഷാഫുൽ അറബിക് കോളേജ്, അൽ നൂർ ഇസ്ലാമിക് ട്രസ്റ്റ് എന്നിവിടങ്ങളിലും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന സമിതിയംഗമായും നിരവധി സർക്കാർ കമ്മിറ്റികളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ലത്തീഫബീവി വലഞ്ചുഴി താഴത്തുവീട്ടിൽ കുടുംബാംഗമാണ്. മക്കൾ: സജിതാബീവി, ഷക്കീലബീവി (ഹെഡ്മിസ്ട്രസ്, ഗവ. എൽ.പി സ്‌കൂൾ, ഗവി), ഷംല ബീവി (പ്രിൻസിപ്പൽ തിടനാട് എച്ച്.എസ്.എസ്), ഷിഹാബ് (സൗദി), ഷൈല, ഷംസിയ, അബ്ദുൾ സലാം (മസ്‌കറ്റ്), സുമയ്യ. മരുമക്കൾ: ഡോ.അക്ബർഷാ, എച്ച്. മീരാസാഹിബ്, ഡോ.സലിം, ഹാരിസ്, ഫാത്തിമ ഷിഹാബ്, അഹമ്മദ് സാലി, ഫെബിന സലാം, റിയാസ് എ. ഖാദർ.