
തിരുവനന്തപുരം: മുൻ എം.പി എം.ബി രാജേഷിന്റെ ഭാര്യ നിനിതയെ സംസ്കൃത സർവകലാശാലയിൽ അസി.പ്രൊഫസറായി നിയമിച്ചത് അനധികൃതമായാണെന്ന പരാതിയിൽ തുടർനടപടി സംബന്ധിച്ച് വിജിലൻസ് നിയമോപദേശം തേടി. വിജിലൻസിന്റെ അന്വേഷണ പരിധിയിൽ വരുമോയെന്ന് പ്രോസിക്യൂഷൻ അഡിഷണൽ ഡയറക്ടറോടാണ് ഉപദേശം തേടിയത്. പൊതുപ്രവർത്തകർക്കെതിരായ പരാതികളിൽ സർക്കാരിന്റെ അനുമതി നേടിയശേഷമേ വിജിലൻസിന് കേസെടുക്കാനാവൂ. സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ കമ്മിറ്റിയാണ് വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയത്.