covid-vaccine

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കുന്ന എല്ലാ ജീവനക്കാർക്കും രണ്ടു ഡോസ് കൊവിഡ് വാക്‌സിൻ ലഭ്യമാക്കുമെന്ന് ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. ഈ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ 20ന് മുൻപ് കളക്ടറേറ്റിൽ ലഭ്യമാക്കാൻ എല്ലാ വകുപ്പുകളുടേയും ജില്ലാ മേധാവികൾക്ക് കളക്ടർ നിർദേശം നൽകി. ഡ്യൂട്ടിക്കു നിയോഗിക്കപ്പെടുന്ന മുഴുവൻ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പിനു 14 ദിവസം മുൻപു രണ്ടു ഡോസ് കൊവിഡ് വാക്‌സിൻ നൽകണമെന്നാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം. .

. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലാണ് വാക്‌സിനേഷൻ നടപടികൾ . കൊവിഡ് മുൻനിര പോരാളികൾകൾക്കുള്ള വാക്‌സിനേഷൻ ജില്ലയിൽ വിജയകരമായി പുരോഗമിക്കുകയാണ്.