cc

തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ 300 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 364 പേർ രോഗമുക്തരായി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 215 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതിൽ 5 പേർ ആരോഗ്യപ്രവർത്തകരാണ്. നിലവിൽ 4,043 പേരാണ് രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിൽ കഴിയുന്നത്. ഇന്നലെ രോഗലക്ഷണങ്ങളെത്തുടർന്നു 1,779 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം 25,983 പേർ വീടുകളിലും 56 പേർ സ്ഥാപനങ്ങളിലും ക്വാറന്റൈനിൽ കഴിയുന്നുണ്ട്. 1,858 പേർ നിരീക്ഷണകാലം പൂർത്തിയാക്കി.