pin

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കപ്പെട്ടിരുന്ന പൊളിറ്റിക്കൽ സെക്രട്ടറി അടക്കമുള്ള ഏഴ് പേരുടെ സേവനം മുൻകാല പ്രാബല്യത്തോടെ സ്ഥിരനിയമനമായി അംഗീകരിച്ച് പൊതുഭരണവകുപ്പിന്റെ ഉത്തരവ്. പെൻഷൻ ആനുകൂല്യമുറപ്പാക്കാനാണിത്. ഇതോടെ മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിന്റെ എണ്ണം 37 ആയി.

ദിനേശ് പുത്തലത്ത് (പൊളിറ്റിക്കൽ സെക്രട്ടറി, ശമ്പള സ്കെയിൽ 77400 - 1,15,200), പ്രഭാ വർമ്മ ( പ്രസ് അഡ്വൈസർ 93000- 1,20,000), പി.എം. മനോജ് (പ്രസ് സെക്രട്ടറി, 77400 - 1,15,200), ബഷീർ പി.എ. (പേഴ്സണൽ അസിസ്റ്റന്റ് 35700- 75600), പ്രിയേഷ് ഇ.വി (ക്ലാർക്ക്, 22200- 48000), അഭിജിത് പി.( ഓഫീസ് അസിസ്റ്റന്റ്, 16500- 35700), ഇസ്മായിൽ പി. (ഷോഫർ 25200 - 54000) എന്നിവരെയാണ് സ്ഥിരപ്പെടുത്തിയത്.

പ്രസ് സെക്രട്ടറിക്ക് 2019 ജൂൺ മുതലും മറ്റുള്ളവർക്ക് 2016 മുതലും മുൻകാല പ്രാബല്യം നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഉപദേശകരായിരുന്ന ജോൺ ബ്രിട്ടാസ്, രമൺ ശ്രീവാസ്തവ എന്നിവരുടെ സേവനം അടുത്തിടെ അവസാനിപ്പിച്ചിരുന്നു. സർക്കാരിന്റെ വികസന ഉപദേഷ്ടാവ് സി.എസ്. രഞ്ജിത്തിന്റെ സേവനവും അവസാനിപ്പിക്കും.