
തിരുവനന്തപുരം: 2021- 22 അദ്ധ്യയന വർഷത്തെ ഒന്ന് മുതൽ പത്തുവരെ ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ വിതരണോദ്ഘാടനം ഇടുക്കി വാഴത്തോപ്പ് സെന്റ്.ജോർജ് ഹയർ സെക്കൻഡറി സ്‌കൂളിൽ മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് നിർഹിച്ചു. ഒന്നാം വാല്യം 288 ടൈറ്റിലുകളായി 2.87 കോടി പാഠപുസ്തകങ്ങളാണ് അച്ചടി പൂർത്തിയാക്കി വിതരണം ആരംഭിച്ചത്.