magic-academy

തിരുവനന്തപുരം: മാജിക് അക്കാഡമിയുടെ നേതൃത്വത്തിലുള്ള ഡിഫറന്റ് ആർട് സെന്ററിലെ ഭിന്നശേഷിക്കുട്ടികളിൽ സർക്കാർ എജൻസികളായ ഐക്കൺസ്, ചൈൽഡ് ഡെവലപ്‌മെന്റ് സെന്റർ എന്നിവർ നടത്തിയ അസസ്‌മെന്റ് റിപ്പോർട്ട് കെ ഡിസ്‌ക് ചെയർമാൻ കെ.എം. എബ്രഹാം മന്ത്രി കെ.കെ. ശൈലജയ്ക്ക് കൈമാറി. മാജിക് അക്കാഡമി എക്സിക്യൂട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട്, സി.ഡി.സി ഡയറക്ടർ ഡോ. ബാബുജോർജ്, സാമൂഹ്യ സുരക്ഷ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീൽ എന്നിവർ പങ്കെടുത്തു.