
പാറശാല: പച്ചക്കറി വികസന പദ്ധതിയിൽ കർഷക ക്ഷേമ വകുപ്പിന്റെ മികച്ച സ്വകാര്യ സ്ഥാപന വിഭാഗത്തിലെ ഒന്നാം സ്ഥാനം മഹേശ്വരം ക്ഷേത്രത്തിന് ലഭിച്ചു. പുരസ്കാരവും പതിനയ്യായിരം രൂപയും അടങ്ങുന്നതാണ് അവാർഡ്.
ഡെപ്യൂട്ടി സ്പീക്കർ വി. ശശിയിൽ നിന്നും ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ, മേൽശാന്തി കുമാർ മഹേശ്വരം എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. സംസ്ഥാന കൃഷി വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. രാജേന്ദ്രലാൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കൃഷി ഓഫീസർ ജോർജ് അലക്‌സാൻഡർ, ആത്മ പ്രോജക്ട് ഡയറക്ടർ സുനിൽകുമാർ എന്നിവർ പങ്കെടുത്തു.
ക്ഷേത്ര കോമ്പൗണ്ടിലെ ഒരു ഏക്കറിൽ ചെങ്കൽ കൃഷി ഭവനുമായി സഹകരിച്ചായിരുന്നു കൃഷി.