
തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയുടെ സ്വാഗതസംഘം ഓഫീസ് ചേന്തി ജംഗ്ഷനിൽ തുറന്നു. ഡി.സി.സി മുൻ പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രാജു അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി അംഗം ചേന്തി അനിൽ, ചെമ്പഴന്തി അനിൽ, അറ്റിപ്ര അനിൽ, ജോൺ വിനീഷ്യസ്, ജേക്കബ് എബ്രഹാം, ആക്കുളം സുരേഷ് കുമാർ, വി.ആർ.സിനി, എസ്. ഹരി, ഭുവനേന്ദ്രൻ നായർ, മീന ഹരി, പ്രസന്നകുമാരിശ്യാം, അനീഷ് സുരേന്ദ്രൻ, അനീഷ് തുടങ്ങിയവർ പങ്കെടുത്തു.