
തിരുവനന്തപുരം: കൊല്ലം ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയിൽ എട്ടംഗ സിൻഡിക്കേറ്റ് രൂപീകരിച്ചു. ഇവരെല്ലാം സർക്കാർ നോമിനികളാണ്.
അംഗങ്ങൾ ഇവരാണ്- ബിജു കെ മാത്യു (പത്തനാപുരം), ഡോ.ശ്രീവൽസൻ (റിട്ട. പ്രൊഫസർ എസ്.എൻ കോളേജ്, കൊല്ലം), ഡോ.എം. ജയപ്രകാശ് (റിട്ട. ഡയറക്ടർ, കോളേജ് വികസന കൗൺസിൽ കേരള യൂണി.), ഡോ.സി ഉദയകല (മലയാളം വകുപ്പ് മേധാവി, ആൾ സെയിന്റ്സ് കോളേജ്, തിരുവനന്തപുരം), നിസാമുദ്ദീൻ (കിളികൊല്ലൂർ, കൊല്ലം), ഡോ. കെ.പി പ്രേംകുമാർ (റിട്ട. ഇംഗ്ലീഷ് മേധാവി, ഇ.എം.ഇ.എ കോളേജ് കൊണ്ടോട്ടി), പ്രൊഫ. ടി.എം വിജയൻ (റിട്ട. പ്രൊഫസർ, ഹിസ്റ്ററി വകുപ്പ്, കാലിക്കറ്റ് യൂണി.), ഡോ.എ പസാലത്തിൽ (ചരിത്ര വകുപ്പ് മേധാവി, സംസ്കൃത സർവകലാശാല)