loan

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വായ്പാ പരിധി ഉയർത്തിക്കിട്ടാൻ വെള്ളക്കരത്തിനും കെട്ടിട നികുതിക്കും വർദ്ധന നടപ്പാക്കാതിരിക്കാൻ കഴിയില്ല. കേന്ദ്രം ആവശ്യപ്പെട്ട പരിഷ്‌കാരങ്ങൾ സമയബന്ധിതമായി നടപ്പാക്കുമെന്ന് രേഖാമൂലം അറിയിക്കുമ്പോൾ മാത്രമാണ് വായ്പാ പരിധി ഉയർത്തുക.

ഇത്തവണ ബഡ്ജറ്രിൽ വെള്ളക്കരവും കെട്ടിട നികുതിയും വ‌‌ർദ്ധിപ്പിക്കാതിരുന്ന സർക്കാരിന് വായ്പ കിട്ടാൻഇനി വെള്ളക്കരവും കെട്ടിട നികുതിയും വർദ്ധിപ്പിക്കാതെ തരമില്ല.

കൊവിഡ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ സാമ്പത്തിക പ്രതിസന്ധിയിലായ സംസ്ഥാനങ്ങളെ സഹായിക്കാനാണ് ആത്മനിർഭർ പാക്കേജിന്റെ ഭാഗമായി കേന്ദ്ര ധനമന്ത്രാലയം സംസ്ഥാനങ്ങളുടെ വായ്പാ പരിധി മൂന്ന് ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി ഉയർത്തിയത്. ഇതോടെ കേരളത്തിന്റെ വായ്പാ പരിധി 27,000 കോടി രൂപയിൽ നിന്ന് 45,000 കോടി രൂപയായി ഉയരും. സംസ്ഥാന ജി.ഡി.പിയുടെ രണ്ട് ശതമാനം (18,​000 കോടി)​ വരുന്ന അധിക വായ്പയിൽ 9,​000 കോടി അനുവദിച്ചു കഴിഞ്ഞു. ഇതിൽ 0. 5% - 4522 കോടി - നിബന്ധനയില്ലാതെ കിട്ടുന്നതാണ്. കൂടാതെ നടപ്പാക്കിയ രണ്ട് പരിഷ്‌കാരങ്ങൾക്ക് 4522 കോടിയും കിട്ടി.

വായ്പ ഇങ്ങനെ

 ഒന്നര ശതമാനം നാല് പരിഷ്‌കാരങ്ങൾക്ക് 0.25% വീതം 9000 കോടി.

ഒരു രാജ്യം ഒരു റേഷൻ കാർഡ്, വ്യവസായ സൗഹൃദ ഈസ് ഒഫ് ഡൂയിംഗ് ബിസിനസ് എന്നിവയിലൂടെ 4522 കോടി കിട്ടി.

തദ്ദേശ സ്ഥാപനങ്ങളുടെ ശാക്തീകരണം, ഊർജ്ജ പരിഷ്‌കാരം എന്നിവ നടപ്പാക്കിയാൽ 4522 കോടി.

ഈ നാലിൽ മൂന്നെണ്ണം നടപ്പാക്കിയാൽ ബാക്കി 0.5% - 4522 കോടി