panago

തിരുവനന്തപുരം : നേതൃത്വ സംഗമവും യു.ഡി.എഫ് കൗൺസിലർമാർക്ക് സ്വീകരണവും ന്യായ് പദ്ധതി സെമിനാറും നടത്തി.

ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ ഉദ്ഘാടനം ചെയ്തു. ഗാന്ധിദർശൻ വേദി ജില്ലാ ചെയർമാൻ പനങ്ങോട്ടുകോണം വിജയൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എസ്. സുനിൽ കുമാർ സ്വാഗതം പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. നെടുമ്പന അനിൽ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് ചെയർമാൻമാരായ വട്ടിയൂർക്കാവ് രവി, ബാബുരാജ് എന്നിവർ സംസാരിച്ചു. കൗൺസിലർമാരായ ജോൺസൻ ജോസഫ്, പത്മകുമാർ, ശ്യാംകുമാർ, ആക്കുളം സുരേഷ്, മേരി പുഷ്പം, ഒാമന, സെറാഫിൻ ഫ്രെഡി, ടി. സതികുമാരി, ഡി.സി.സി വൈസ് പ്രസിഡന്റ് കടകംപള്ളി ഹരിദാസ്, മഹേശ്വരൻ നായർ, കുച്ചപ്പുറം തങ്കപ്പൻ, പേട്ട ശശിധരൻ നായർ തുടങ്ങിയവർ പങ്കെടുത്തു.