
തിരുവനന്തപുരം: ഫാസ്ടാഗ് നിർബന്ധമാക്കിയതോടെ രാജ്യത്തെ ടോൾ പ്ലാസകളിലെ കളക്‌ഷന്റെ 87 ശതമാനവും ഫാസ്ടാഗിലൂടെയായി. ഏഴ് ശതമാനം വർദ്ധന. രാജ്യത്തെ നൂറോളം ടോൾ പ്ലാസകളിൽ ഫാസ്ടാഗ് കളക്‌ഷൻ 90 % കവിഞ്ഞു. ഈ മാസം 17ന് 60ലക്ഷം ഇടപാടുകളിലൂടെ 95 കോടി രൂപയാണ് ലഭിച്ചത്. ഇത് റെക്കോഡാണെന്ന് ഹൈവേ അതോറിട്ടി അധികൃതർ പറഞ്ഞു. ബാങ്കുകളുൾപ്പെടെ 40,000 സെയിൽസ് പോയിന്റുകളിലൂടെയാണ് ഫാസ്ടാഗ് വിതരണം ചെയ്യുന്നത്. കഴിഞ്ഞ രണ്ടുദിവസം രണ്ടര ലക്ഷം ഫാസ്ടാഗുകളാണ് വിറ്രത്.