
നെയ്യാറ്റിൻകര: ജെ.ബി.എസ് സ്‌കൂളിൽ നിർമ്മിച്ച പുതിയ ഇരുനില മന്ദിരത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. എം.എൽ.എ ഫണ്ടിൽ നിന്നും 58 ലക്ഷം രൂപ ചെലവിട്ടാണ് പുതിയ മന്ദിരം നിർമ്മിച്ചത്. സ്‌കൂളിൽ ചേർന്ന യോഗത്തിൽ കെ. ആൻസലൻ എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്‌തു. നഗരസഭാ ചെയർമാൻ പി.കെ. രാജ്മോഹൻ, വൈസ് ചെയർപേഴ്സൺ പ്രിയാ സുരേഷ്, വിദ്യാഭ്യാസ സ്റ്രാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡോ.എം.എ. സാദത്ത്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ. ഷിബു, കൗൺസിലർ കൂട്ടപ്പന മഹേഷ്, ഡി.ഡി.ഇ സന്തോഷ് കുമാർ, പൊതുവിദ്യാഭ്യാസ ജില്ലാ കോ - ഓർഡിനേറ്റർ എസ്. ജവാദ്, നെയ്യാറ്റിൻകര എ.ഇ.ഒ ആർ. ബാബു, എം. അയ്യപ്പൻ, ഹെഡ്മാസ്റ്റർ പി.വി. പ്രേംജിത്, പി.ടി.എ പ്രസിഡന്റ് സി. സതീഷ്, പി.ടി.എ വൈസ് പ്രസിഡന്റ് സത്താർ. എ, ജോണസ് ക്രിസ്റ്റഫർ, ലക്ഷ്‌മി. കെ.ജി തുടങ്ങിയവർ പങ്കെടുത്തു.