
നെയ്യാറ്റിൻകര: ദേശീയപാതയിലെ കുഴികൾ യാത്രക്കാർക്ക് വൻ ഭീഷണിയായി മാറിയ സാഹചര്യത്തിൽ ആലുംമൂട് വാർഡ് കൗൺസിലർ മഞ്ചത്തല സുരേഷിന്റെ നേതൃത്വത്തിൽ റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു. കുഴികൾ അടിയന്തരമായി നികത്താനുള്ള നിർദ്ദേശം നൽകിയിട്ടുള്ളതായി എം.എൽ.എ കെ. ആൻസലൻ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ സമരം അവസാനിപ്പിച്ചു.
ബസ് സ്റ്റാൻഡ് മുതൽ നഗരാതിർത്ഥി വരെയുള്ള റോഡിലുട നീളം വൻകുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്. പ്രതിഷേധ സമരത്തിൽ നേതാക്കളായ മണലൂർ ശിവപ്രസാദ്, ചന്ദ്രകിരൺ, എച്ച്. ദാവൂത്, ആന്റണി അലൻ, സതീഷ്ശങ്കർ, സജൻ ജോസഫ്, ആലംപൊറ്റ ശ്രീകുമാർ, ഇരുമ്പിൽ വിജയൻ, തിരുമംഗലം സന്തോഷ്, വിജയൻ ക്യാപിറ്റൽ, ശ്രീധരൻ നായർ, മുരുകൻ, കൊട്ടറത്തല ഗോപൻ, സന്തോഷ്, റാഫി എന്നിവർ പങ്കെടുത്തു.