norka

തിരുവനന്തപുരം: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രവാസി മലയാളികളുടെ മക്കൾക്ക് നോർക്ക റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
രണ്ട് വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് തിരികെയെത്തിയവർക്കും വിദേശത്തുള്ളവർക്കും അപേക്ഷിക്കാം. ഇ.സി.ആർ വിഭാഗത്തിൽപ്പെട്ട അവിദഗ്ദ്ധ തൊഴിലാളികൾ, ഡ്രൈവർമാർ, വീട്ടുജോലിക്കാർ തുടങ്ങിയവരുടെ മക്കൾക്കാണ് സ്‌കോളർഷിപ്പ് ലഭിക്കുക. നാട്ടിലെത്തിയവരുടെ വാർഷിക വരുമാനം ഒന്നര ലക്ഷത്തിൽ കൂടരുത്. വിദേശത്തുള്ള പ്രവാസികൾക്ക് നോർക്കയുടെ ഐ.ഡി കാർഡ് ഉണ്ടായിരിക്കണം .
അപേക്ഷ ഫോം www.norkaroots.orgൽ. അപേക്ഷ ബന്ധപ്പെട്ട രേഖകൾ സഹിതം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, നോർക്ക റൂട്ട്‌സ് , മൂന്നാം നില, നോർക്ക സെന്റർ, തൈക്കാട്, തിരുവനന്തപുരം 695014 വിലാസത്തിൽ മാർച്ച് 6നകം ലഭിക്കണം. ഫോൺ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും).