ddd

കാസർകോട്: ഭാര്യയുമായി അടുപ്പം കാണിക്കുന്നതിനെ ചോദ്യം ചെയ്ത മംഗളൂരു സ്വദേശി രണബെന്നൂരിലെ രേഖപ്പ ലമാനിയെ ക്രൂരമായി മർദിച്ചവശനാക്കിയ ശേഷം തലയിൽ കല്ലിട്ട് കൊലപ്പെടുത്തിയ കേസിൽ മഞ്ചേശ്വരം ഹൊസങ്കടിയിലെ നാഗരാജ് ഗോവിന്ദപ്പ ലമാനി (28), മംഗളൂരു രണബെന്നൂർ ഹനുമാപുരയിലെ വീരേഷ് ശിവപ്പ ലമാനി (32) എന്നിവരെ മംഗളൂരു ജില്ലാ അഡീഷണൽ സെഷൻസ്(മൂന്ന്) കോടതി ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചു.

2016 ൽ പനമ്പൂരിലാണ് കൊലപാതകം നടന്നത്. നാഗരാജ് ഗോവിന്ദപ്പ ലമാനിയുടെ ഭാര്യയുടെ മൂത്ത സഹോദരിയുടെ ഭർത്താവായിരുന്നു രേഖപ്പ. സാവിത്രിയുമായി അടുപ്പത്തിന് തടസമാകുമെന്ന് കണ്ടാണ് നാഗരാജ് സുഹൃത്ത് വീരേഷുമൊത്ത് കൊലപാതകം ആസൂത്രണം ചെയ്തതെന്ന പൊലീസിന്റെ കണ്ടെത്തൽ കോടതി അംഗീകരിച്ചു. ഇരുവരും ചേർന്ന് രേഖപ്പയെ മംഗളൂരുവിലേക്ക് കൊണ്ടുവന്ന് ബാറിൽ കയറി മദ്യപിച്ച ശേഷം ഓട്ടോയിൽ കയറ്റി പനമ്പൂരിലേക്ക് എത്തിച്ചു. ഇവിടെ വച്ച് ഇരുവരും ചേർന്ന് രേഖപ്പയെ ക്രൂരമായി മർദിച്ച ശേഷം പാറക്കല്ല് തലക്കിട്ട് കൊലപ്പെടുത്തിയെന്നാണ് കേസ്. രണ്ട് ദിവസത്തിന് ശേഷമാണ് രേഖപ്പയുടെ മൃതദേഹം പനമ്പൂരിൽ കണ്ടെത്തിയത്.