1

നെയ്യാറ്റിൻകര: ഷുഹൈബ്, ശരത് ലാൽ, കൃപേഷ് എന്നിവരുടെ രക്തസാക്ഷിത്വ ദിനം ജവഹർബാൽ ബഞ്ച് നെയ്യാറ്റിൻകര ബ്ലോക്ക് കമ്മിറ്രിയുടെ നേതൃത്വത്തിൽ ആചരിച്ചു. ബസ് സ്റ്റാൻഡ് ജംഗ്ഷനിൽ നടന്ന ചടങ്ങ് മുൻ എം.എൽ.എ ആർ. സെൽവരാജ് ഉദ്ഘാടനം ചെയ്തു. ജവഹർ ബാൽ ബഞ്ച് തിരുവനന്തപുരം ജില്ലാ വൈസ് ചെയർമാൻ അഡ്വ. എസ്. പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി ഡോ. ജി. ഹരി, അഡ്വ. വി.എസ്. ഹരീന്ദ്രനാഥ്, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ജെ. ജോസ് ഫ്രാങ്ക്ളിൻ, അഡ്വ. എം. മുഹിനൂദ്ദീൻ, ആർ. സുമകുമാരി, ബ്ലോക്ക് പ്രസിഡന്റ്, വി.കെ. അവനീന്ദ്രകുമാർ, അഡ്വ. അജിത്, ജവഹർബാൽബ‌ഞ്ച് ബ്ലോക്ക് ചെയർമാൻ കെ. രതീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.