mullappally

തിരുവനന്തപുരം: സമരം നടത്തുന്ന ഉദ്യോഗാർത്ഥികളുമായി ചർച്ച നടത്തണമെന്ന സി.പി.എം സെക്രട്ടേറിയറ്റിന്റെ നിലപാട് ഒട്ടും ആത്മാർത്ഥതയില്ലാത്തതാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

തുടക്കം മുതൽ സമരത്തെയും സമരക്കാരെയും തള്ളിപ്പറയുകയും അടിച്ചമർത്തുകയും ചെയ്തവരാണ് സി.പി.എം. ഇപ്പോഴത്തെ നിലപാട് മാ​റ്റം ജനവികാരം എതിരാകുമെന്ന തിരിച്ചറിവാണ്‌.

മുഖ്യമന്ത്റിയുടെ ധാർഷ്ട്യമാണ് ഉദ്യോഗാർത്ഥികളുടെ സമരം ഇത്രയും നീണ്ടുപോകാൻ കാരണം. ഡി .വൈ. എഫ്. ഐയെ ഉപയോഗിച്ച് സമരം ഒത്തുതീർപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോഴാണ് പുതിയ അടവുനയവുമായി സി.പി.എം രംഗത്തെത്തിയിരിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.