anu

കിളിമാനൂർ: ദേശീയ ബാലശാസ്ത്ര കോൺഗ്രസിലേക്കു തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളായ ആഫിയ, ശ്രീനന്ദ എന്നിവരെ പേരൂർ എം.എം യു.പി സ്‌കൂളിൽ നടന്ന ചടങ്ങിൽ അടൂർ പ്രകാശ് എം.പി അനുമോദിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി. സ്മിത അദ്ധ്യക്ഷയായ യോഗത്തിൽ സ്‌കൂൾ ഹെഡ്മാസ്റ്റർ എം.ഐ അജികുമാർ സ്വാഗതം പറഞ്ഞു. എനർജി മാനേജ്മെന്റ് സെന്റർ ഡയറക്ടർ ഡോ.ആർ. ഹരികുമാർ മുഖ്യപ്രഭാഷണം നടത്തി. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഉണ്ണിക്കൃഷ്‌ണൻ, നഗരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അബി ശ്രീരാജ്, കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.എസ്. കുമാരി ശോഭ, നഗരൂർ ഗ്രാമപഞ്ചായത്ത് മെമ്പർ സിന്ധു രാജീവ്, നാവായിക്കുളം ഗ്രാമപഞ്ചായത്ത് മെമ്പർ എസ്. രോഹിണി, നാവായിക്കുളം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വക്കേറ്റ് എം.എം. താഹ, ബി.പി.സി. വി.ആർ. സാബു, പി.ടി.എ പ്രസിഡന്റ് ജെ. സക്കീർ ഹുസൈൻ, എം.പി.ടി.എ പ്രസിഡന്റ് മിനി ഷാജഹാൻ, സീനിയർ അസിസ്റ്റന്റ് ടി .ടി സുനിലാറാണി, ബി. രത്നാകരപിള്ള, ജി. പ്രമോദ് തുടങ്ങിയവർ പങ്കെടുത്തു.