
തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധനത്തിന് അമേരിക്കൻ കമ്പനിയുമായി കരാർ ഒപ്പിട്ടെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം നിഷേധിച്ച് മന്ത്രി ഇ.പി ജയരാജൻ. ചെന്നിത്തല വായിൽ തോന്നിയത് പറയുകയാണ്. സംസ്ഥാനത്ത് വ്യവസായ നിക്ഷേപത്തിനായി നിരവധി അപേക്ഷകൾ എത്തുന്നുണ്ട്. ആ അപേക്ഷകളിൽ ശരിയായ രീതിയിലാണ് തീരുമാനമെടുക്കുന്നത്. പരാതി വന്നാൽ സർക്കാർ പരിശോധിക്കും. കരാറിനെപ്പറ്റി കൂടുതൽ അറിയില്ല, അന്വേഷിച്ച ശേഷം മറുപടി പറയാമെന്നും മന്ത്രി പറഞ്ഞു.