
ഉഴമലയ്ക്കൽ:എസ്.എൻ.ഡി.പി യോഗം ഉഴമലയ്ക്കക്കൽ ശാഖയിലെ ലക്ഷ്മീമംഗലം ദേവീക്ഷേത്രത്തിലെ തിരുവാതിര മഹോത്സവത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനവും ക്ഷേമപദ്ധതികളുടെ വിതരണ ഉദ്ഘാനവും അടൂർ പ്രകാശ്.എം.പി നിർവഹിച്ചു.ശാഖാ പ്രസിഡന്റ് ഷൈജു പരുത്തിക്കുഴി അദ്ധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ലളിത,ജില്ലാ പഞ്ചായത്തംഗം എസ്.സുനിത,ആര്യനാട് യൂണിയൻ പ്രസിഡന്റ് വീരണകാവ് സുരേന്ദ്രൻ,ശാഖാ സെക്രട്ടറി സി.വിദ്യാധരൻ,മുൻ ഗുരുവായൂർ ദേവസ്വം ബോർഡംഗവും സ്കൂൾ മാനേജരുമായ ഉഴമലയ്ക്കൽ വേണുഗോപാൽ,ഗ്രാമ പഞ്ചായത്ത്' വൈസ് പ്രസിഡന്റ് എസ്.ശേഖരൻ,ബ്ലോക്ക് പഞ്ചായത്തംഗം കണ്ണൻ.എസ്.ലാൽ,വാർഡ് മെമ്പർ ടി.ജയരാജ്,ഉത്സവ കമ്മിറ്റി പ്രസിഡന്റ് ചക്രപാണിപുരം സുബേഷ്,സെക്രട്ടറി ടി.മോഹനൻ എന്നിവർ സംസാരിച്ചു.