
തിരുവനന്തപുരം: സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിൽ 102 പേരെ നിയമിക്കാൻ നീക്കം. ഇതിനായുള്ള ഇന്റർവ്യൂ രണ്ടുദിവസമായി തൈക്കാട് സി.എം.ഡിയിൽ നടക്കുകയാണ്. തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പ് ഇവരെ നിയമിക്കാനാണ് നീക്കം. നാല് അഴിമതിക്കേസുകളിൽ പ്രതിയും മലബാർ സിമന്റ്സിലെ എം.ഡി ആയിരിക്കേ അഴിമതി നടത്തിയതിന് ജയിലിൽ കഴിഞ്ഞിരുന്ന ആളുമായ പത്മകുമാറിന്റെ നേതൃത്വത്തിലാണ് ആളുകളെ തിരഞ്ഞെടുക്കുന്നത്. നേരത്തെ റിയാബ് സെക്രട്ടറിയായിരുന്ന പത്മകുമാറിനെ പദവിയിൽ നിന്ന് നീക്കിയിരുന്നെങ്കിലും കഴിഞ്ഞ ദിവസം വീണ്ടും നിയമിക്കുകയായിരുന്നു.