vincent

തിരുവനന്തപുരം: സർക്കാരിന്റെ ഡയറിയും​ കലണ്ടറും അച്ചടിച്ചതിലെയും​ വിതരണം ചെയ്‌തതിലെയും ക്രമക്കേടിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് എം.വിൻസന്റ് എം.എൽ.എ വിജിലൻസ് ഡയറ്കടർക്ക് പരാതി നൽകി. ക്രമക്കേടിന്റെ വാർത്ത കേരള കൗമുദി ഫെബ്രുവരി 1ന് പ്രദ്ധീകരിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് എം.എൽ.എയുടെ പരാതി.

40,​000 കലണ്ടറുകളും 2500 ഡയറികളും കാണാതായത് ഗുരുതര ക്രമക്കേടാണെന്ന വാർത്തയുടെ അടിസ്ഥാനത്തിൽ വകുപ്പ് സെക്രട്ടറി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. ആദ്യം ഒരു അന്വേഷണ സമിതിയെ നിയോഗിച്ചെങ്കിലും ഉദ്യോഗസ്ഥർ രേഖകൾ നൽകാത്തതിനാൽ അന്വേഷണം എങ്ങുമെത്തിയില്ല. തുടർന്ന് വകുപ്പ് സെക്രട്ടറിയുടെ കർശന നിർദ്ദേശത്തെ തുടർന്ന് അച്ചടിവകുപ്പ് ഡയറക്ടർ പുതിയ അന്വേഷണ സമിതി രൂപികരിച്ചു. ഉന്നത ഉദ്യോഗസ്ഥരെ രക്ഷിക്കാൻ അന്വേഷണം അട്ടിമറിക്കാൻ പലരും ശ്രമിക്കുന്നുണ്ട്. അതിനാൽ,​ സർക്കാരിന് വൻ നഷ്ടമുണ്ടാക്കിയ ക്രമക്കേ‌ട് വിജിലൻസ് അന്വേഷിച്ച് കുറ്റകാർക്കെതിരെ നടപടിയെടുക്കണമെന്നും എം.വിൻസന്റ് ആവശ്യപ്പെട്ടു.

ക്രമക്കേട് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ അച്ചടി ഡയറക്ടറോട് വകുപ്പ് സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു. അന്വേഷണം പുരോഗമിക്കുന്നു എന്നാണ് ഡയറക്ടറുടെ വിശദീകരണം.