bjp

തിരുവനന്തപുരം: ദേശീയ സഫായി കർമ്മചാരി കമ്മിഷൻ അംഗമായി ഡോ.പി.പി വാവയെ തിരഞ്ഞെടുത്തു. ബി.ജെ.പി ദേശീയ കൗൺസിൽ അംഗമായ അദ്ദേഹം വെറ്ററിനറി സയൻസിൽ ബിരുദാനന്തര ബിരുദധാരിയും സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറുമായിരുന്നു.

തൃപ്പൂണിത്തുറ ഉദയംപേരൂരിൽ കണ്ടനാട് പുത്രക്കാട്ടു പൈങ്കിളിയുടെയും കാളിയുടെയും മകനാണ്. കെ.പി.എം.എസിന്റെ പ്രമുഖ നേതാക്കളിലൊരാളാണ്. ബി.ജെ.പി സ്ഥാനാർത്ഥിയായി ആറ്റിങ്ങലിൽ നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. വി.മുരളീധരന്റെ നേതൃത്വത്തിൽ നടന്ന ലാ അക്കാഡമി സമരത്തിനിടെ പൊലീസ് ഗ്രനേഡ് എറിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ഒരു കണ്ണിന് ഗുരുതരമായി പരിക്കേറ്റിരുന്നു.