
തിരുവനന്തപുരം: സാമൂഹിക വിപ്ലവകാരിയും സാഹിത്യകാരനും കേരളകൗമുദി സ്ഥാപകനുമായ സി.വി .കുഞ്ഞുരാമന്റെ 150-ാം ജന്മവാർഷിക സമ്മേളനം ഇന്ന് വൈകിട്ട് അഞ്ചിന് തിരുവനന്തപുരം പ്രസ്ക്ലബിൽ സാഹിത്യകാരൻ പെരുമ്പടവം ശ്രീധരൻ ഉദ്ഘാടനം ചെയ്യും.
സി.വി.കുഞ്ഞുരാമൻ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ചടങ്ങിൽ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി അദ്ധ്യക്ഷനാകും. സി. ദിവാകരൻ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തും. മാദ്ധ്യമ പ്രവർത്തകരായ എം.ജി രാധാകൃഷ്ണൻ, സരിത വർമ, ഫൗണ്ടേഷൻ സെക്രട്ടറി ഹാഷിം രാജൻ, ആർ. അജയൻ തുടങ്ങിയവർ സംസാരിക്കും.