
തിരുവനന്തപുരം: കൊവിഡ് കാലത്ത് വിതരണം ചെയ്ത ഭക്ഷ്യക്കിറ്റിന്റെ കമ്മിഷൻ റേഷൻ വ്യാപാരികൾക്ക് ലഭിച്ചില്ലെന്ന് പരാതി. കേന്ദ്രപദ്ധതി പ്രകാരം സൗജന്യമായി അനുവദിച്ച അരി, ഗോതമ്പ്, പയർ, കടല എന്നിവ കടകളിൽ കെട്ടികിടന്നു നശിക്കുന്നു. ഇവയ്ക്കു പരിഹാരം കാണുന്നതോടൊപ്പം വാതിൽപ്പടി വിതരണം നടപ്പിലാക്കണമെന്നും കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ശ്രീകാര്യം നടേശൻ, പ്രസിഡന്റ് തലയൽ മധു എന്നവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ആവശ്യം നടപ്പിലാക്കിയില്ലെങ്കിൽ സമരം നടത്തുമെന്നും ഇവർ അറിയിച്ചു.