sports

തിരുവനന്തപുരം:സ്‌പോർട്സ് കൗൺസിലിനു കീഴിലെ ഹോസ്റ്റലുകളിലെ കുട്ടികളുടെ പ്രതിദിന അലവൻസ് ഇരട്ടിയായി വർദ്ധിപ്പിക്കുമെന്ന് മന്ത്രി ഇ.പി ജയരാജൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ കായികമേഖലയിലെ പ്രമുഖരുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിൽ 200 രൂപയാണ് അലവൻസ്. ആദ്യഘട്ടമായി 50 രൂപ വർദ്ധിപ്പിച്ച് 250 രൂപയാക്കും അടുത്ത ഘട്ടത്തിൽ ഇരട്ടിയാക്കും.