
തിരുവനന്തപുരം:കാഴ്ച പരിമിതരെ സ്വയം പര്യാപ്തരാക്കുന്നതിനു വേണ്ടി റീജയണൽ ഇൻസ്റ്റിട്ട്യൂട്ട് ഒഫ്താൽമോളജി അലൂമിനി അസോസിയേഷന്റെ നേതൃത്വത്തിൽ ആരംഭിച്ച പുനർജ്യോതി മൂന്ന് വർഷം പൂർത്തിയാക്കി.ഇതിനോടനുബന്ധിച്ച് വി.കെ വേലായുധൻ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി വി.പി വിജയൻ ഐ.എ.എസ് പുനർജ്യോതിയ്ക്കായി സംഭാവന ചെയ്ത ലാപ്പ്ടോപ്പ് പുനർജ്യോതി അദ്ധ്യക്ഷ ഡോ.പി.എസ് ഗിരിജ ദേവി ഏറ്റുവാങ്ങി.പ്രത്യേകം സോഫ്റ്റ്‌വെയറിലൂടെയാണ് പുനർജ്യോതിയിൽ കാഴ്ചപരിമിതർക്ക് പരിശീലനം നൽകുന്നത്.പേപ്പർ ബാഗ്,സോപ്പ് നിർമ്മാണം,ലോഷൻ നിർമ്മാണവും വിപണനത്തിനുള്ള പരിശീനലവും നൽകുന്നുണ്ട്.സന്നദ്ധ സംഘടനകൾ നൽകുന്ന സംഭവാനകളിലാണ് പുനർജ്യോതിയുടെ പ്രവർത്തനം.വിവരങ്ങൾക്ക് 9447256240,9446472520