kiifb

തിരുവനന്തപുരം: കിഫ്ബിക്കെതിരായ മെട്രോ മാൻ ഇ.ശ്രീധരന്റെ വിമർശനത്തിന് ഫേസ് ബുക്കിലൂടെ കിഫ്ബിയുടെ മറുപടി. ഇ.ശ്രീധരൻ ഉദ്ദേശിച്ച തരത്തിൽ കുറഞ്ഞ പലിശയുള്ള വായ്പകൾ സംസ്ഥാന സർക്കാരിന് മാത്രമേ ലഭ്യമാകുകയുള്ളു. സർക്കാരിന് കീഴിലുള്ള കിഫ്ബിക്കോ കെ.എസ്‌.ഐ.ഡി.സി പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾക്കോ ഈ വായ്പകൾ ലഭ്യമാകില്ല. അതുകൊണ്ടാണ് അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്ക് അടിയന്തരമായി ഫണ്ട് കണ്ടെത്താൻ കിഫ്ബി സംവിധാനത്തിന് സർക്കാർ രൂപം കൊടുത്തത്.

ആന്യൂറ്റി അടിസ്ഥാനമാക്കിയാണ് കിഫ്ബിയുടെ സാമ്പത്തിക കൈകാര്യ മാതൃക.കൺട്രോൾഡ് ലിവറേഡ് മോഡൽ എന്നാണ് കിഫ്ബിയിൽ ഈ മാതൃക പരാമർശിക്കപ്പെടുന്നത്. ഈ മോഡൽ അനുസരിച്ച് അസെറ്റ് ലയബിലിറ്റി മാനേജ്‌മെന്റ് സിസ്റ്റം വഴി കിഫ്ബിയുടെ കടമെടുപ്പ് നിയന്ത്രിക്കപ്പെട്ടിരിക്കുന്നു.ആന്യൂറ്റി അടിസ്ഥാനമാക്കി മാത്രമുള്ള കടമെടുപ്പാണ് അല്ലതെ അനിയന്ത്രിതമായ കടമെടുപ്പല്ല കിഫ്ബിയിൽ നടക്കുന്നതെന്നും വിശദീകരണത്തിൽ വ്യക്തമാക്കി. കിഫ്ബി കേരളത്തെ കടക്കെണിയിലാക്കുമെന്നും ലാഭകരമല്ലാത്ത പദ്ധതികൾക്കാണ് കടം വാങ്ങി പണം ചെലവഴിക്കുന്നതെന്നുമായിരുന്നു ഇ.ശ്രീധരന്റെ വിമർശനം.