child-welfare

തിരുവനന്തപുരം: അടുത്ത മൂന്നു വർഷങ്ങളിൽ ഒഴിവുവരുന്ന ജൂവനയിൽ ജസ്റ്റിസ് ബോർഡിലും ശിശുക്ഷേമ കമ്മിറ്റിയിലും ചെയർമാനെയും അംഗങ്ങളെയും തിരഞ്ഞെടുക്കുന്നതിനുള്ള സ്റ്റാറ്റ്യൂട്ടറി ബോർഡിൽ സി.പി.എം സഹയാത്രികരെ നിയമിച്ച വിജ്ഞാപനം പിൻവലിക്കണമെന്ന് ശിശു ക്ഷേമ സംരക്ഷണസമിതി ആവശ്യപ്പെട്ടു

മൂന്നു വർഷമാണ് സെലക്ഷൻ കമ്മിറ്റിയുടെ കാലാവധി. ഈ കാലയളവിൽ ജൂവനയിൽ ബോർഡിലും ശിശുക്ഷേമ സമിതിയിലും ഒഴിവു വരുന്ന അംഗങ്ങളെ ഈ സമിതിയായിരിക്കും തിരഞ്ഞെടുക്കുന്നത്.

ചെയർമാൻ ഉൾപ്പെടെയുള്ള സമിതിയിലെ എല്ലാ അംഗങ്ങളും സി.പി.എം സഹയാത്രികരാണ്. നിഷ്പക്ഷമായിരിക്കേണ്ട ജുവനയിൽ ജസ്റ്റിസ് ബോർഡിലും ശിശുക്ഷേമ സമിതിയിലും പൂർണമായും സി.പി.എം അംഗങ്ങളെ ഭാവിയിലും നിയമിക്കുന്നതിനാണ് കാലാവധി കഴിയുന്ന സർക്കാർ തിരക്കിട്ട് തിരഞ്ഞെടുപ്പ് സമിതി രൂപീകരിച്ചത്. ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശിശുക്ഷേമ സംരക്ഷണ സമിതി ചെയർമാൻ ആർ. എസ്. ശശികുമാറും കൺവീനർ ഉള്ളൂർ മുരളിയും മുഖ്യമന്ത്രിയ്ക്ക് നിവേദനം നൽകി.