pina-gover

#ഉദ്യോഗാർത്ഥി സമരവും

സംസാരവിഷയം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലാ വിജയനും രാജ് ഭവനിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സന്ദർശിച്ചു. ഇന്നലെ വൈകിട്ട് ആറിന് എത്തിയ ഇരുവരും ചായസൽക്കാരത്തിൽ പങ്കെടുത്താണ് മടങ്ങിയത്. സന്ദർശനം അനൗപചാരികമാണെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

മുഖ്യമന്ത്രി കുടുംബസമേതം രാജ്ഭവനിലെത്തി ഗവർണറുടെ ആതിഥ്യം സ്വീകരിക്കാറുണ്ട്.

കൂടിക്കാഴ്ചയിൽ സെക്രട്ടേറിയറ്റ് പടിക്കലെ ഉദ്യോഗാർത്ഥികളുടെ സമരവും സംസാരവിഷയമായി.സമരക്കാർ തന്നെ വന്നു കണ്ടകാര്യം ഗവർണർ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.ഉദ്യോഗാർത്ഥികൾ ആവശ്യപ്പെട്ടാൽ ചർച്ചയാവാമെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചു.

ഇന്ന് ഡൽഹിക്ക് പോകുന്ന ഗവർണർ 23ന് മടങ്ങിയെത്തും. 24ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തിരുവനന്തപുരത്ത് എത്തുന്നുണ്ട്. ഉപരാഷ്ട്രപതിയുടെ സന്ദർശനം സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ഗവർണർ ആശയവിനിമയം നടത്തി.