1

തൃക്കാക്കര : സംസ്ഥാനത്തെ ഏറ്റവും വരുമാനമുളള നഗരസഭയായ തൃക്കാക്കരയിൽ കറണ്ട് പോയതിനാൽ ബജറ്റ് അവതരണം തടസപ്പെട്ടു. നഗരസഭയിൽ പുതിയ ഭരണ സമിതി അധികാരത്തിൽ എത്തി ആദ്യ ബജറ്റ് അവതരണത്തിന് മുന്നോടിയായി ചെയർപേഴ്സൻ അജിത തങ്കപ്പൻ ആമുഖ പ്രസംഗം നടത്തിയശേഷം വൈസ് ചെയർമാൻ എ.എ. ഇബ്രാഹിം കുട്ടി ബജറ്റ് അവതരിപ്പിക്കാൻ ഒരുങ്ങുമ്പോഴാണ് വൈദ്യുതി പണിമുടക്കിയത്. 45 മിനിട്ടോളം വൈദുതി തടസ്സപ്പെട്ടു .ഇതിനിടയിൽ കൗൺസിലർമാർ മൊബൈൽ വെളിച്ചത്തിലാണ് ബജറ്റ് പുസ്തകം വായിച്ചത്. ലക്ഷങ്ങൾ മുടക്കി ജനറേറ്റർ സ്ഥാപിച്ചിട്ടുണ്ടെങ്കിലും മെയ്‌റ്റനൻസ് ചെയ്യാത്തതിനാൽ അതും തകരാറിലായിരുന്നു.