
തിരുവനന്തപുരം: വ്യാവസായിക അവശിഷ്ടമായി വരുന്ന മണലുപയോഗിച്ച് ഇഷ്ടിക നിർമ്മിക്കാൻ പൊതുമേഖലാ സ്ഥാപനമായ ആലപ്പുഴയിലെ ഓട്ടോകാസ്റ്രും കേന്ദ്ര സ്ഥാപനമായ സി.എസ്.ഐ.ആർ- എൻ.ഐ.എസ്.ടിയുമായി ധാരണയായി. മന്ത്രി ഇ.പി. ജയരാജന്റെ സാന്നിദ്ധ്യത്തിൽ ഇരുകമ്പനികളും ധാരണാപത്രം കൈമാറി. ഓട്ടോകാസ്റ്റിന്റെ അവശിഷ്ട മണലിന്റെ ഗുണനിലവാരം ഉറപ്പാക്കിയാണ് ഇഷ്ടിക നിർമ്മിക്കുക.
ഓട്ടോ കാസ്റ്റിൽ നിലവിൽ 21,600 ടൺ മണലാണ് സംഭരിച്ചിട്ടുള്ളത്. ഇതുപയോഗിച്ച് മൂന്ന് കിലോ ഭാരമുള്ള 72 ലക്ഷം ഇഷ്ടികകൾ നിർമ്മിക്കാം. 18 ലക്ഷം രൂപ മുതൽ മുടക്കും. ആറ് മാസം കൊണ്ട് മുതൽ മുടക്ക് തിരികെ ലഭിക്കും.