
തമിഴിലും മലയാളത്തിലും ഒരേ പോലെ തിളങ്ങി തെന്നിന്ത്യയുടെ പ്രിയനായികയായി വളർന്ന താരമാണ് ഇനിയ. നിരവധി മലയാള പരമ്പരകളിലും ഹ്രസ്വചലച്ചിത്രങ്ങളിലും ടെലിഫിലിമുകളിലും ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് ഇനിയ അഭിനയരംഗത്തേക്കു കടന്നുവന്നത്. പിന്നീട് ഡോ. ബിജുവിന്റെ സൈറ , വമ്മരങ്ങൾ, ഉമ്മ എന്നീ ചലച്ചിത്രങ്ങളിലും ചില പരസ്യചത്രങ്ങളിലും അഭിനയിച്ചു.

2005-ൽ മോഡലിംഗ് രംഗത്തു സജീവമായിരുന്നപ്പോൾ മിസ് ട്രിവാൻഡ്രമായി തെരഞ്ഞെടുക്കപ്പെട്ടുസോഷ്യൽ മീഡിയയിലും താരം സജീവമാണ്. തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ താരം ആരാധകരുമായി പങ്കുവയ്ക്കുക പതിവാണ്.