
മലയാള സിനിമയിൽ നിന്നെത്തിയ തെന്നിന്ത്യൻ സിനിമയിലെ മികച്ച നടിമാരിൽ ഒരാളാണ് നയൻതാര. സത്യൻ അന്തികാടിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മനസിനക്കരെയിലൂടെയായിരുന്നു നയൻസിന്റെ സിനിമാപ്രവേശം. സിനിമയിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയത് ജയറാം, ഷീല എന്നിവരാണ്. ജയറാമിന്റെ നായികയായി എത്തിയിരുന്നത് നയൻതാരയായിരുന്നു. തന്റെ ആദ്യ സിനിമയിൽ തന്നെ മികച്ച അഭിനയമായിരുന്നു നയൻതാര കാഴ്ചവച്ചിരുന്നത്. ഈ സിനിമയ്ക്ക് ശേഷം തുടർച്ചയായി ലാലേട്ടന്റെ രണ്ട് സിനിമയിലെ നായികയായിട്ടും താരം വേഷമിട്ടിയിരുന്നു. പിന്നീട് തമിഴ് സിനിമ ഇൻഡസ്ട്രിയിലേക്ക് ചേക്കേറിയ നടി അവിടെ ലേഡി സൂപ്പർസ്റ്റാറെന്ന പേര് നേടാനും സാധിച്ചു. എന്നാൽ മലയാളത്തിൽ പ്രേമുഖ നടന്മാരൊടപ്പം നായികയായി വേഷമിടാൻ നയൻതാരയ്ക്ക് അവസരം ലഭിച്ചിട്ടുണ്ട്. മികച്ച നടിക്കുള്ള പുരസ്കാരങ്ങൾ താരത്തിനു ലഭിച്ചിരുന്നു. അതുമാത്രമല്ല തമിഴ് സിനിമ മേഖലയിലെ തന്നെ ലേഡി സൂപ്പർസ്റ്റാർ എന്ന പേരും താരം കരസ്ഥമാക്കിയിരുന്നു. അടുത്തിടെ താരം ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് നയൻസിന്റെ ആരാധകർ ഏറ്റെടുക്കുന്നത്. മലയാള സിനിമയിലെ താരരാജാവായ മോഹൻലാലിനെ കുറിച്ചായിരുന്നു നയൻതാര വെളിപ്പെടുത്തിത്. സിനിമാ ജീവിതത്തിന്റെ ആരംഭത്തിൽ തന്നെ താരരാജാവുമായി അഭിനയിക്കാൻ അവസരം ലഭിച്ചതിൽ ഏറ്റവും കൂടുതൽ സന്തോഷം തോന്നിയത് തനിക്കായിരുന്നു എന്നാണ് നടി പറയുന്നത്. എന്നാൽ ഇത് പല നടിമാർക്ക് എന്നോട് അസൂയ തോന്നാൻ കാരണമായെന്നും താരം പറയുന്നുണ്ട്. ഇത് തന്നെ ഏറെ വിഷമത്തിലേക്ക് നയിച്ചെന്നും താരം ഇതിനോടകം കൂട്ടി ചേർത്തു. ഇന്ത്യൻ സിനിമ ലോകം കണ്ടതിൽ വച്ച് മികച്ച നടന്മാരിൽ ഒരാളാണ് മോഹൻലാലെന്നും താരം പറയുകയുണ്ടായി.