kseb

തിരുവനന്തപുരം: ഉത്പാദന (ജനറേഷൻ) വിഭാഗത്തിന്റെ മൂലധന നിക്ഷേപ പദ്ധതിയുടെ അംഗീകാരത്തിന് കെ.എസ്.ഇ.ബി നൽകിയ അപേക്ഷയിൽ വൈദ്യുതി റഗുലേറ്ററി കമ്മിഷൻ പൊതുതെളിവെടുപ്പ് നടത്തും. മാർച്ച് ഒന്നിന് രാവിലെ 11 ന് എറണാകുളം പി.ഡബ്ലു.ഡി റസ്റ്റ് ഹൗസിലും 15 ന് രാവിലെ 11 ന് കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിലുമാണ് തെളിവെടുപ്പ്. താത്പര്യമുള്ളവർ യഥാക്രമം ഫെബ്രുവരി 26 നും മാർച്ച് 12 നും ഉച്ചയ്ക്ക് 12 ന് മുൻപ് തപാലിലൂടെയോ ഇ-മെയിലിലൂടെയോ പേരും വിവരങ്ങളും ഫോൺ നമ്പർ സഹിതം സെക്രട്ടറിയെ അറിയിക്കണം. വിഷയത്തിൽ മാർച്ച് 19 ന് രാവിലെ 11 ന് വീഡിയോ കോൺഫറൻസ് മുഖേനയും തെളിവെടുപ്പ് നടത്തും. താത്പര്യമുള്ളവർ മാർച്ച് 18 ന് ഉച്ചയ്ക്ക് 12 ന് മുമ്പ് വിവരങ്ങൾ ഇ-മെയിലിലൂടെ സെക്രട്ടറിയെ അറിയിക്കണം. പൊതുജനങ്ങൾക്ക് തപാലിലൂടെയും ഇ-മെയിലൂടെയും അഭിപ്രായങ്ങൾ മാർച്ച് 19 ന് മുൻപ് അറിയിക്കാം. ഇ-മെയിൽ: kserc@erckerala.org.