honouring-

ചിറയിൻകീഴ്: ചിറയിൻകീഴ് ഗ്രാമ പഞ്ചായത്തിലെ പതിമൂന്നാം പഞ്ചവത്സര പദ്ധതി പ്രകാരമുള്ള വികസന സെമിനാർ ജില്ല പഞ്ചായത്ത് അംഗം ആർ. സുഭാഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. മുരളി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എ. ഷൈലജാ ബീഗം മുഖ്യപ്രഭാഷണം നടത്തി. പദ്ധതി രേഖ ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. അബ്ദുൽ വാഹിദ് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. മണികണ്ഠൻ, ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജോസഫിൻ മാർട്ടിൻ, ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രേണുക കെ. മാധവൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെ. ബിജു, ബ്ലോക്ക്‌ പഞ്ചായത്തംഗങ്ങളായ കെ. മോഹനൻ, രാധിക പ്രദീപ്, ചിറയിൻകീഴ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജി. ചന്ദ്രശേഖരൻ നായർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അനൂപ് ബി.എസ്, മിനി ദാസ്, ജി. സുരേഷ് കുമാർ, എസ്. ശിവപ്രഭ, രാഖി.എസ്.എച്ച്, അനീഷ്.ആർ, അൻസിൽ അൻസാരി, ഫാത്തിമ ഷാക്കിർ, ഷൈജ ആന്റണി, സൂസി ബിനു, മനുമോൻ ആർ.പി, വി.ബേബി, ഷീബ.ബി.എസ്, മേടയിൽ ശ്രീകുമാർ, ആസൂത്രണ സമിതി വൈസ് ചെയർമാൻ വി. വിജയകുമാർ, ജനകീയാസൂത്രണം കോ - ഓർഡിനേറ്റർ ജി. വ്യാസൻ എന്നിവർ സംസാരിച്ചു. ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. സരിത സ്വാഗതവും സെക്രട്ടറി ബിന്ദു ലേഖ.എസ് നന്ദിയും പറഞ്ഞു. ചടങ്ങിൽ ജില്ല പഞ്ചായത്തംഗം ആർ. സുഭാഷിനെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. മുരളി ആദരിച്ചു.