
ദുൽഖർ സൽമാനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സാനിയ അയ്യപ്പനും ഒരു സു പ്രധാന വേഷം അവതരിപ്പിക്കുന്നു. ദുൽഖറിനൊപ്പം സാനിയ അഭിനയിക്കുന്നത് ആദ്യമായാണ്. മമ്മൂട്ടിയുടെ ദി പ്രീസ്റ്റിലും സുപ്രധാന വേഷത്തിൽ സാനിയ എത്തുന്നുണ്ട്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റിയാണ് ദുൽഖറിന്റെ നായിക. മനോജ് കെ. ജയൻ, അലൻസിയർ, ബിനുപപ്പു, വിജയകുമാർ, ലക്ഷ്മി ഗോപാലസ്വാമി എന്നിവരാണ് തിരുവനന്തപുരത്ത് ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിലെ മറ്റു താരങ്ങൾ.