ananya

ബാലതാരമായെത്തി മലയാള സിനിമയിൽ നായികയായ താരമാണ് അനന്യ. മലയാളത്തിൽ മാത്രമല്ല തമിഴിലും സാന്നിദ്ധ്യം അറിയിച്ച താരത്തിന് മികച്ച സ്വീകാര്യതയും പിന്തുണയുമായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്താനൊരുങ്ങുകയാണ് താരം. ഭ്രമം എന്ന ചിത്രത്തിലൂടെയാണ് അനന്യ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നത്. പൃഥ്വിരാജ് സുകുമാരൻ, ഉണ്ണി മുകുന്ദൻ, മംമ്ത മോഹൻദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രവി കെ. ചന്ദ്രൻ ഛായാഗ്രഹണവും സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് 'ഭ്രമം'.

അതേസമയം, വിവാഹത്തെക്കുറിച്ചും ഭർത്താവ് ആഞ്ജനയേനെക്കുറിച്ചും അനന്യ നടത്തിയ അഭിമുഖം സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാവുകയാണ്. വെറുതെയിരിക്കുന്ന ആൾക്കാരാണ് അത് വിവാദമാക്കുന്നെന്നും താൻ ഹാപ്പിയാണെന്നുമാണ് താരം പറയുന്നത്.

"ആഞ്ജനേയൻ നേരത്തെ വിവാഹിതനാണെന്ന കാര്യം എനിക്കറിയാമായിരുന്നു. അദ്ദേഹം എന്നെ വഞ്ചിച്ചിട്ടില്ല. ഞങ്ങൾ പരസ്പരം ഇഷ്ടപ്പെടുന്നു. ആദ്യവിവാഹബന്ധം തകരാനുള്ള കാരണമെന്തെന്ന് ആഞ്ജനേയൻ തന്നോട് പറഞ്ഞിരുന്നെന്നും അനന്യ പറഞ്ഞു. വീട്ടുകാരെ പോലും ഉപേക്ഷിച്ചാണ് ഞാൻ ആഞ്ജനേയനൊപ്പം പോയതെങ്കിലും ഇപ്പോൾ ഹാപ്പിയാണ്. ഞങ്ങളുടേത് ഒരു പ്രണയവിവാഹമായതിനാൽ പരസ്പരം ഏറെ മനസിലാക്കാൻ കഴിഞ്ഞു. ഭർത്താവാകാൻ പോകുന്ന വ്യക്തിയെ കൂടുതൽ അടുത്തറിയാനും മനസിലാക്കാനും പ്രണയവിവാഹമാണ് നല്ലത്." യോജിച്ച് പോകാനാകും എന്ന ഉറപ്പുള്ള ഒരാളെയാണ് താൻ വിവാഹം ചെയ്തതെന്നും താരം പറഞ്ഞിരുന്നു. ഇഷ്ടപ്പെട്ട ആളിനെ തന്നെ വിവാഹം ചെയ്യണം എന്നത് വാശിയായിരുന്നുവെന്നും പ്രതിസന്ധിഘട്ടം അതിജീവിച്ചത് ഒറ്റയ്ക്കാണെന്നും അനന്യ കൂട്ടിച്ചേർത്തു.