
മുടപുരം: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് 2021-2022 വർഷത്തേയ്ക്കുള്ള ബഡ്ജറ്റ് വൈസ് പ്രസിഡന്റും ധനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷനുമായ അഡ്വ. എസ്. ഫിറോസ് ലാൽ അവതരിപ്പിച്ചു. 70,079,4307 രൂപ വരവും 66,501,0892 രൂപ ചെലവും 35,783,415 രൂപ മിച്ചവുമുള്ള ബഡ്ജറ്റിൽ ലൈഫ് ഭവനസമുച്ചയ നിർമ്മാണത്തിന് ഭൂമി വാങ്ങുന്നതിന് ഒരു കോടി രൂപയും മരാമത്ത് പണികൾക്ക് 4 കോടി 30 ലക്ഷം രൂപയും പട്ടികജാതി വിഭാഗക്കാരുടെ ക്ഷേമത്തിന് 97 ലക്ഷം രൂപയും ആരോഗ്യ മേഖലയ്ക്ക് ഒരു കോടി 42 ലക്ഷം രൂപയും വകയിരുത്തി.
തൊഴിലുറപ്പ് പദ്ധതിയിൽ 50 കോടി രൂപയും യുവജന വികസന പരിപാടിക്ക് 50 ലക്ഷം ശുചിതം മാലിന്യ സംസ്കരണത്തിന് 14 ലക്ഷവും ചെറുകിട വ്യവസായ വികസനത്തിന് 50 ലക്ഷവും വകയിരുത്തുന്നു.
ഈ സാമ്പത്തിക വർഷത്തിലെ നൂതന പ്രോജക്ടുകളായ ക്ഷീരധാരയ്ക്ക് 10 ലക്ഷം രൂപയും ആട് പ്രജനന യൂണിറ്റിന് 10 ലക്ഷം രൂപയും വകയിരുത്തി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.എസ്. അംബിക അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്റ്റാൻഡിംഗ് ചെയർമാന്മാരായ കവിതാ സന്തോഷ്, ജോസ് ഫിൻ മാർട്ടിൻ, പി. മണികണ്ഠൻ മെമ്പർമാരായ കരുണാകരൻ നായർ, പി. മോഹനൻ, എ.എസ്. ശ്രീകണ്ഠൻ, ശ്രീകല ജി, ജയശ്രീ പി.സി, അജിത പി, ജയശ്രീരാമൻ, അഞ്ചതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ലൈജു, മുദാക്കൽ പ്രസിഡന്റ് ഗ്രാമ പഞ്ചായത്ത് എ. ചന്ദ്രബാബു എന്നിവർ സംസാരിച്ചു.