
മുടപുരം: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ മുച്ചക്രവാഹനത്തിന്റെ വിതരണോദ്‌ഘാടനം മുദാക്കൽ പഞ്ചായത്ത് പരിധിയിലുള്ള വിജയചന്ദ്രൻ നായർക്ക് മുച്ചക്രവാഹനം നൽകി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.എസ്. അംബിക നിർവഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ. ഫിറോസ് ലാൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി. മണികണ്ഠൻ, കവിത സന്തോഷ്, ജോസഫ് എൻ. മാർട്ടിൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ. മോഹനൻ, കരുണാകരൻ, പി. അജിത, ജയ ശ്രീരാമൻ, പി.സി. ജയശ്രീ, രാധിക പ്രദീപ്, ജി. ശ്രീകല, എ.എസ്. ശ്രീകണ്ഠൻ, ബി.ഡി.ഒ. ഇൻ ചാർജ് ഡോൺ, സി.ഡി.പി.ഒ രാജലക്ഷ് മി,ഐ.സി.ഡി.എസ് സൂപ്പർവൈസർ രേഖ എന്നിവർ പങ്കെടുത്തു.